Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Swargiya Nadam

America

പാസ്റ്റർ ജോൺ മാത്യു തെക്കുതോട് മുഖ്യാതിഥിയായി പങ്കെടുത്ത  ‘സ്വർഗീയ നാദം’ വോള്യം 48 ഭക്തിസാന്ദ്രമായി

 

അ​റ്റ്ലാ​ന്‍റ: ക്രൈ​സ്ത​വ സം​ഗീ​താ​സ്വാ​ദ​ക​ർ​ക്കാ​യി ഒ​രു​ക്കി​യ ഓ​ൺ​ലൈ​ൻ സം​ഗീ​ത​പ​രി​പാ​ടി​യാ​യ ‘സ്വ​ർ​ഗീ​യ നാ​ദം’ വോ​ള്യം 48 വി​ജ​യ​ക​ര​മാ​യി ന​ട​ന്നു. ഓ​ഗ​സ്റ്റ് 28 വെ​ള്ളി​യാ​ഴ്ച ഡാ​ല​സ് സ​മ​യം വൈ​കു​ന്നേ​രം 7:15-ന് ​സൂം പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ​യാ​ണ് പ​രി​പാ​ടി സം​പ്രേ​ഷ​ണം ചെ​യ്ത​ത്.

സൗ​ത്ത് ഡാ​ള​സ് ന്യൂ ​ലൈ​ഫ് ഫെ​ലോ​ഷി​പ്പ് ച​ർ​ച്ചി​ന്‍റെ ഞാ​യ​റാ​ഴ്ച ആ​രാ​ധ​നാ യോ​ഗം ഓ​ഗ​സ്റ്റ് 30-ന്പ്ര​ശ​സ്ത ക്രൈ​സ്ത​വ ഗാ​യ​ക​നും ഗാ​ന​ര​ച​യി​താ​വു​മാ​യ പാ​സ്റ്റ​ർ ജോ​ൺ മാ​ത്യു തെ​ക്കു​തോ​ട് പ​ങ്കെ​ടു​ത്ത ‘Face to Face’ അ​ഭി​മു​ഖ​മാ​യി​രു​ന്നു ഈ ​പ​തി​പ്പി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. സം​ഗീ​ത ശു​ശ്രൂ​ഷ​യെ​ക്കു​റി​ച്ചും ക്രൈ​സ്ത​വ ഗാ​ന​ങ്ങ​ളു​ടെ ആ​ത്മീ​യ ആ​ഴ​ത്തെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം ത​ന്റെ ചി​ന്ത​ക​ൾ പ​ങ്കു​വ​ച്ചു.

‌"പാ​ട്ടു​ക​ൾ പാ​ടു​ന്ന ആ​ളു​ക​ളേ​ക്കാ​ൾ ഉ​പ​രി അ​വ​യി​ലെ വ​രി​ക​ളും സ​ന്ദേ​ശ​വു​മാ​ണ് ന​മ്മ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട​ത്. മ​നു​ഷ്യ​രും ലോ​ക​വും മാ​റി​പ്പോ​യാ​ലും ആ​ഴ​മു​ള്ള ആ​ത്മീ​യ ഗാ​ന​ങ്ങ​ൾ ത​ല​മു​റ​ക​ളോ​ളം ആ​ളു​ക​ൾ​ക്ക് ആ​ശ്വാ​സ​വും അ​നു​ഗ്ര​ഹ​വു​മാ​യി നി​ല​നി​ൽ​ക്കും," എ​ന്ന് പാ​സ്റ്റ​ർ ജോ​ൺ മാ​ത്യു അ​ഭി​മു​ഖ​ത്തി​ൽ ഓ​ർ​മ്മി​പ്പി​ച്ചു.

സം​ഘാ​ട​ക​രാ​യ സ​ണ്ണി​യെ​യും അ​ല​ക്സി​നെ​യും പ്രോ​ഗ്രാ​മി​ന്‍റെ മി​ക​വി​നാ​യി അ​ദ്ദേ​ഹം പ്ര​ത്യേ​ക​മാ​യി അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു.​ പ​ത്ത​നം​തി​ട്ട തെ​ക്കു​തോ​ട് സ്വ​ദേ​ശി​യാ​യ പാ​സ്റ്റ​ർ ജോ​ൺ മാ​ത്യു, 2011 മു​ത​ൽ മു​ഴു​വ​ൻ സ​മ​യ ശു​ശ്രൂ​ഷാ​രം​ഗ​ത്ത് സ​ജീ​വ​മാ​ണ്. ഷാ​ർ​ജ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് ഫു​ൾ ഗോ​സ്‌​പ​ൽ സീ​നി​യ​ർ പാ​സ്റ്റ​റാ​യ അ​ദ്ദേ​ഹം 80-ഓ​ളം ഭ​ക്തി​ഗാ​ന​ങ്ങ​ൾ ര​ചി​ച്ചി​ട്ടു​ണ്ട്.

2020, 2024 വ​ർ​ഷ​ങ്ങ​ളി​ലെ മാ​രാ​മ​ൺ ക​ൺ​വെ​ൻ​ഷ​നു​ക​ളി​ലും അ​ദ്ദേ​ഹ​ത്തി​ന്റെ ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. യു.​എ.​ഇ യു​ണൈ​റ്റ​ഡ് പെ​ന്ത​ക്കോ​സ്ത​ൽ ഫെ​ലോ​ഷി​പ്പ് മു​ൻ പ്ര​സി​ഡ​ന്റും നി​ല​വി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് യു.​എ.​ഇ നാ​ഷ​ണ​ൽ ട്ര​ഷ​റ​റു​മാ​ണ്.

റ​വ. വി. ​ജെ. മാ​ത്യു പ്രാ​രം​ഭ പ്രാ​ർ​ഥ​ന​യ്ക്കും പാ​സ്റ്റ​ർ തോ​മ​സ് കു​ര്യ​ൻ സ​മാ​പ​ന പ്രാ​ർ​ഥ​ന​യ്ക്കും നേ​തൃ​ത്വം ന​ൽ​കി. സ​ണ്ണി, ജോ​ജു, സാ​ബു, സി​ജി, അ​ജി, റീ​ന, ജെ​സ്സി എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. സം​ഗീ​ത​വും ആ​ത്മീ​യ ചി​ന്ത​ക​ളും സ​മ​ന്വ​യി​ച്ച പ​രി​പാ​ടി സം​ഗീ​താ​സ്വാ​ദ​ക​ർ​ക്ക് മി​ക​ച്ചൊ​രു അ​നു​ഭ​വ​മാ​യി മാ​റി.

Latest News

Corehub Up